കര്‍മ്മലീത്ത കന്യാസ്ത്രീയായ അഗസ്റ്റീന മെഡിനാ മുനോസയ്ക്ക് വയസ് 99. ചിലിയാണ് സ്വദേശം. എണ്‍പതുവര്‍ഷമായി ആവൃതിജീവിതം നയിക്കുന്നു. പിന്നിട്ടുവന്ന ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അതെല്ലാം ഒറ്റവാക്കില്‍ സിസ്റ്റര്‍ സംഗ്രഹിക്കും. ഞാന്‍ ഹാപ്പിയാണ്.
ഈ സന്തോഷത്തിന്റെ കാരണം ചോദിക്കുമ്പോള്‍ സിസ്റ്റര്‍ക്ക് നല്കാനുള്ള മറുപടി പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നാണ്. എട്ടുമക്കളില്‍ മൂത്ത ആളായി 1923 മാര്‍ച്ച് 23 നായിരുന്നു ഫ്രാന്‍സിസ്‌ക്കയുടെ ജനനം. വല്യമ്മയുടെ മാതൃഭക്തിയും ദൈവവിശ്വാസവുമാണ് തന്നെ സന്യാസജീവിതത്തിലേക്ക് നയിച്ചതെന്നാണ് സിസ്റ്റര്‍ പറയുന്നത്. വല്യമ്മച്ചി ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. അതുപോലെ അപ്പനും. അദ്ദേഹം പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. എല്ലാദിവസവും വ്യക്തിപരമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയായിരുന്നു അപ്പന്‍. ഇതെല്ലാം എന്റെ ദൈവവിളിയെ പ്രചോദിപ്പിച്ചു.
പരിശുദ്ധ അമ്മയ്ക്ക് കുടുംബത്തില്‍ പ്രത്യേകസ്ഥാനം നല്കിയിരുന്നു, ഞങ്ങളുടെ കുടുംബത്തിന്റെ റാണിയായിരുന്നു പരിശുദ്ധ അമ്മ. മൈഡിയര്‍ മദര്‍ വെര്‍ജിന്‍ എന്നാണ് സിസ്റ്റര്‍ അഗസ്റ്റീന മാതാവിനെ വിശേഷിപ്പിക്കുന്നത്.. ക്രിസ്തുവുമായി ഐക്യത്തിലാവുക എന്നതാണ് എന്റെ ഹൃദയാഭിലാഷം. ഇനി ഉടനെതന്നെ എനിക്ക് അവിടുത്തെ കാണാന്‍ കഴിയും.
പരിശുദ്ധ അമ്മയെ എല്ലാവരും സ്വന്തം അമ്മയെ പോലെ സ്വീകരിക്കുക. സിസ്റ്റര്‍ പറയുന്നു.