വത്തിക്കാന്‍ സിറ്റി: ഏഷ്യയിലെ സുവിശേഷവല്‍ക്കരണത്തിന് പുതിയ മുഖം നല്കിക്കൊണ്ട് മക്കാവോയില്‍ അടുത്ത മാസം പുതിയ സെമിനാരി ആരംഭിക്കും. റിഡംപ്‌റ്റോറിസ് മാത്തര്‍ എന്നാണ് പുതിയ സെമിനാരിയുടെ പേര്. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത് വത്തിക്കാന്റെ വിശ്വാസപ്രഘോഷണ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയാണ്.
ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ സുവിശേഷവല്‍ക്കരണത്തിന് സുവിശേഷതീക്ഷ്ണതയുള്ള ഒരു യുവവൈദികസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സെമിനാരിയുടെ ലക്ഷ്യം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലികപ്രബോധനം സുവിശേഷത്തിന്റെ ആനന്ദത്തില്‍ നിന്നുള്ള പ്രചോദനമാണ് പുതിയ സെമിനാരിയുടെ പിറവിക്ക് കാരണമായിരിക്കുന്നത്.