വത്തിക്കാന്‍ സിറ്റി: വിഖ്യാത ചിത്രകാരനായ റാഫേലിന്റെ അഞ്ഞൂറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വെര്‍ച്വല്‍ ടൂര്‍ വത്തിക്കാന്‍ മ്യൂസിയം ഒരുക്കുന്നു. കൊറോണ വൈറസ് ക്വാറന്റൈന്റെ സമയത്ത് റാഫേലിന്റെ ചിത്രങ്ങളെക്കുറിച്ച് ധ്യാനിക്കാന്‍ കത്തോലിക്കര്‍ സമയം കണ്ടെത്തണമെന്ന് ആര്‍ട്ട് ഹിസ്റ്റോറിയന്‍ എലിസബത്ത് ലെവ് പറയുന്നു.
കൊറോണയെ തുടര്‍ന്ന് ഒരു മാസം മുമ്പ് അടച്ചിട്ട മ്യൂസിയം സന്ദര്‍ശകര്‍ക്കായി ഈ ആഴ്ച തുറന്നു കൊടുക്കും. സന്ദര്‍ശകര്‍ക്ക് നിശ്ചിത അകലം പാലിച്ച് ചിത്രം ആസ്വദിക്കാനുള്ള സൗകര്യം വത്തിക്കാന്‍ ക്രമീകരിച്ചിട്ടുണ്ട്.
1483 ല്‍ ഇറ്റലിയിലെ ഉര്ബിനോയിലാണ് റാഫേല്‍ ജനിച്ചത്. 1508 മുതല്‍ 1520 വരെയായിരുന്നു പോപ്പ് ജൂലിയസ് രണ്ടാമന്റെയും പോപ്പ് ലിയോ പത്താമന്റെയും കാലങ്ങളിലായി ചിത്രരചനയില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നത്.
1520 ലെ ദു:ഖവെള്ളിയാഴ്ചയായ ഏപ്രില്‍ ആറിന് മരണമടയുമ്പോള്‍ അദ്ദേഹത്തിന് വെറും 37 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.