ഇന്‍ഡോര്‍: വാഴ്ത്തപ്പെട്ട റാണി മരിയയക്കുറിച്ചുളള ഫീച്ചര്‍ ഫിലിം ആ്ത്മദര്‍ശന്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്തു. ഇന്‍ഡോര്‍ രൂപതയുടെ റിലീജിയസ് ചാനലാണ് ആത്മദര്‍ശന്‍. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് വേണ്ടി ജീവിച്ച റാണി മരിയ ജന്മിന്മാര്‍ക്ക് ഭീഷണിയായിരുന്നു.
1995 ഫെബ്രുവരി 25 നാണ് സമന്ദര്‍സിംഗ് റാണി മരിയയെ കുത്തിക്കൊലപ്പെടുത്തിയത്. 41 വയസേ സിസ്റ്റര്‍ക്കുണ്ടായിരുന്നുള്ളൂ. ഗുരുതരമായ 40 മുറിവുകള്‍ റാണിമരിയയുടെ ദേഹത്തുണ്ടായിരുന്നു. ജീസസ് എന്ന്‌നിലവിളിച്ചുകൊണ്ടാണ് സിസ്റ്റര്‍ കണ്ണടച്ചത്. ആ്ത്മദര്‍ശന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെല്‍വിന്‍ ഇഗ്നേഷ്യസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റ ിജു ചന്ദ്രായനാണ് സ്‌ക്രിപ്റ്റ്. ഇന്‍ഡോറിലും സമീപപ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.
ഇതേസമയം റാണിമരിയയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ബോളിവുഡ് ചിത്രവും ഒരുങ്ങുന്നുണ്ട്. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന പ്രസ്തുത ചിത്രത്തില്‍ മലയാളി താരം വിന്‍സി അലോഷ്യാണ് റാണി മരിയയുടെ റോള്‍ അഭിനയിക്കുന്നത്. മുഖമില്ലാത്തവരുടെ മുഖം എന്നാണ് ചിത്രത്തിന്റെ പേര്.