ഡെന്‍വര്‍: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ മാനസാന്തരത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഫിലാഡല്‍ഫിയായിലെ യുക്രെയ്ന്‍ ആര്‍ച്ച് എപ്പാര്‍ക്കി ആര്‍ച്ച് ബിഷപ് ബോറസ് ഗുഡ്‌സായിക്. നമ്മള്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം, യുക്രെയ്ന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. അതോടൊപ്പം പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. യുക്രെയ്‌നിലെ കത്തോലിക്കാ വിശ്വാസത്തിന്റെ അടിച്ചമര്‍ത്തലിന് റഷ്യന്‍ അധിനിവേശം കാരണമാകുമോയെന്ന് താന്‍ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌ന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കത്തോലിക്കര്‍ മാത്രമല്ല ദുരിതം അനുഭവിക്കുന്നത്, യുക്രെയ്‌നിലെ ഓര്‍ത്തഡോക്‌സുകാരുണ്ട്. മുസ്ലീമുകളുണ്ട്, യഹൂദരും പ്രൊട്ടസ്റ്റന്റുകാരുമുണ്ട്.
2014 മുതലുള്ള റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് മറ്റ് മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് വൈദികന്‍ കൊല്ലപ്പെട്ടത് യുക്രെയ്ന്‍ കത്തോലിക്കാ സഭയുടെ നേതാവ് ശത്രുക്കളുടെ ലിസ്റ്റിലുണ്ട് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം അനുമാനിച്ചു.