താമരശ്ശേരി രൂപതാ ലിറ്റർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ 2020 ഏപ്രിൽ 4 ന് ശനിയാഴ്ച മലബാർ മേഖലയിലെ എല്ലാ കത്തോലിക്കാ രൂപതകളിലേയും (തലശ്ശേരി,താമരശ്ശേരി , മാനന്തവാടി, കോഴിക്കോട് , കണ്ണൂർ, ബത്തേരി, കോട്ടയം രൂപതാ – മലബാർ റീജിയൻ ) ഇടവകകൾക്കായി പുത്തൻ പാന ആലാപന മത്സരം നടത്തപ്പെടുന്നു. ഒരു ഇടവകയിൽ നിന്നും എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം.
1st Prize Rs. 10,000/- and certificates.2nd Prize Rs 7000/- and certificates.3rd prize Rs 5000/- and certificates.ഫൈനൽ ഘട്ടത്തിൽ A grade ലഭിക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ.
രണ്ട് ഘട്ടങ്ങളയാണ് മത്സരം.ഒന്നാം ഘട്ടത്തിൽ 5 മുതൽ 7 വരെ അംഗങ്ങളുള്ള ടീം പുത്തൻ പാന പാടുന്ന വീഡിയോ ( ആലാപന സമയം 5 മിനിറ്റ് ) റെക്കോർഡ് ചെയ്ത് (അതിൽ ഇടവക വികാരിയുടെ ആമുഖം ഉണ്ടായിരിക്കണം ) വാട്ട്സ് അപ്പ് വഴിയോ ഇമെയിൽ വഴിയോ അയച്ചുതരണം. അതിൽ നിന്നും15 ഇടവക ടീമുകളെ ഫൈനൽ ഘട്ടത്തിലെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. വാട്ട്സ് അപ്പ് വഴിയോ ഇമെയിൽ വഴിയോ വീഡിയോ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 23.
puthenpaana2019@gmail.com എന്ന email id യിലേക്കോ 9446261682 എന്ന വാട്ട്സ് അപ്പ് നമ്പറിലേക്കോ താഴെ പറയുന്ന വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് .
1)പുത്തൻ പാന പാടി റെക്കോർഡ് ചെയ്ത വീഡിയോ
2)ലീഡറുടെ പേര്
3)ഇടവകയുടെ പേര്, രൂപത
4)പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം ,അവരുടെ പേര്
5)ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ (വാട്ട്സ് ആപ്പ് നമ്പറുൾപ്പെടെ)
ഫൈനൽ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ഫോണിലൂടെയോ ഇ മെയിലിലൂടെയോ അറിയിക്കുന്നതാണ്.കോഴിക്കോട് മേരിക്കുന്നിൽ (വയനാട് റോഡ്) ഉള്ള PMOC യിൽ വച്ചാണ് ഫൈനൽ ഘട്ട മത്സരം നടത്തപ്പെടുന്നത്.2020 ഏപ്രിൽ 4ന് ശനിയാഴ്ചയാണ് ഫൈനൽഘട്ട മത്സരം .ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം.150 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫീസ് മത്സര ദിവസം എത്തിച്ച് ടോക്കൻ എടുക്കേണ്ടതാണ്.
അർണോസ് പാതിരിയുടെ പുത്തൻ പാനയിലെ ഏത് പാദവും പാടാം .എന്നാൽ പൊതുവെ എല്ലാവരും പാടുന്ന പന്ത്രണ്ടാം പാദത്തിന(അമ്മകന്യാമണിതന്റെ …) പുറമേയുള്ള മറ്റ് പാദങ്ങൾ പാടുന്നവർക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും.ഒരു ടീമിൽ 5 മുതൽ 7 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം.ആലാപന സമയം 5 മിനിറ്റ് .കരോക്കെയോ സംഗീത ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല.മൈക്ക് നല്കുന്നതാണ്.
ഇടവക വികാരിയച്ചന്റെ കത്തുമായി വേണം മത്സര ദിവസം വരേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് 9446261682 എന്ന നമ്പറിൽ ബന്ധപ്പെടുക.