റോം: റോമില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചു. പത്തു ആഴ്ചകള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ദേവാലയ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. കുടുംബം ഒന്നിച്ച് കുര്‍ബാനയില്‍ പങ്കെടുത്തതിന്റെയും ദിവ്യകാരുണ്യം സ്വീകരിച്ചതിന്റെയും സന്തോഷം എല്ലാ വിശ്വാസികളുടെയും മുഖത്തുണ്ടായിരുന്നു.
സാമൂഹ്യഅകലം പാലിച്ചും സുരക്ഷാ സംവിധാനങ്ങളോടെയുമായിരുന്നു വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുത്തത്. സാനിറ്റൈസര്‍ ദേവാലയവാതില്ക്കല് വച്ചിട്ടുണ്ടായിരുന്നു. വൈദികന് ദിവ്യകാരുണ്യവുമായി വിശ്വാസികളുടെ അടുത്തുവന്നാണ് നല്‍കിയത്. മുഖാവരണം അണിഞ്ഞു മാത്രമേ അകത്തേക്ക് പ്രവേശിക്കാന്‍ അനുവാദവുമുണ്ടായിരുന്നുള്ളൂ. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ താപനിലപരിശോധനയും നടത്തി.
ആഴ്ചകള്‍ക്ക് ശേഷമുള്ള കൂട്ടായ്മയിലുള്ള പൊതുകുര്‍ബാന വിശ്വാസികളെയും വൈദികരെയും ഒരുപോലെ സന്തോഷിപ്പിച്ചു.