മെത്രാന്റെ അഭിഷേകചടങ്ങുകള്‍ പ്രക്ഷോഭകാരികള്‍ അലങ്കോലപ്പെടുത്തി

സാന്റിയാഗോ: ചിലിയില്‍ പുതിയ മെത്രാന്റെ സ്ഥാനാരോഹണച്ചടങ്ങുകള്‍ പ്രക്ഷോഭകാരികള്‍ അലങ്കോലപ്പെടുത്തി. സാന്റിയാഗോയിലെ പുതിയ ആര്‍ച്ച് ബിഷപ് സെലസ്റ്റിനോയുടെ സ്ഥാനാരോഹണചടങ്ങുകളോട് അനുബന്ധിച്ച വിശുദ്ധ കുര്‍ബാനയിലാണ് പ്രക്ഷോഭകാരികള്‍ ഇടപെട്ടത്. കണ്ണീര്‍വാതക പ്രയോഗവും അവര്‍ നടത്തി. വളരെ കുറച്ചു പേര്‍ മാത്രമേ സംഘത്തിലുണ്ടായിരുന്നുളളൂ.

ഗവണ്‍മെന്റിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പ്രക്ഷോഭം നടക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ ഭീകരമായ തോതില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ യുഎന്‍ മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു. മിലിട്ടറിയുടെ പ്രതിരോധഭാഗമായി മരണം, ശാരീരിക പീഡനം, ബലാത്സംഗം എന്നിവയെല്ലാം പലയിടങ്ങളിലും നടക്കുന്നു.

ഈ പ്രക്ഷോഭത്തിനിടയില്‍ നിരവധി പള്ളികള്‍ക്ക് നേരെയും വ്യാപകമായ ആക്രമണം നടന്നു. ദേവാലയങ്ങള്‍ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രക്ഷോഭങ്ങള്‍ക്കെതിരെ സഭ ഇതിനകം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. മനുഷ്യവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും മനുഷ്യന്റെ അവകാശങ്ങളെ ആദരിക്കണമെന്നും സഭ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.