വാഷിംങ്ടണ്‍: പ്രോലൈഫ് ആശയങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ക്രൈസ്തവിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടു. 16 കാരിയായ നിക്കോള്‍ പഗാനോയെയാണ് പ്രോ അബോര്‍ഷന്‍ അനുകൂലികള്‍ ശാരീരികമായും മാനസികമായും ആക്രമിച്ചത്. 200 വിദ്യാര്‍ത്ഥികളാണ് അബോര്‍ഷനെ അനുകൂലിച്ച് ക്ലാസ് സമയത്ത് പ്രതിഷേധപ്രകടനം നടത്തിയത്.
ഈ സമയത്ത് നിക്കോളും മുതിര്‍ന്ന സഹോദരി വനേസയും രംഗത്തുണ്ടായിരുന്നു. പ്രോലൈഫ് അനുഭാവികളായ അവര്‍ ഈ സമയത്ത് പ്രതിഷേധകാരികളോട് പ്രോ ലൈഫ് അടയാളം കാണിക്കുകയും ഗര്‍ഭസ്ഥശിശുവിന് തുല്യാവകാശമാണ് ഉള്ളതെന്ന് വിളിച്ചുപറയുകയു ചെയ്തു. ഇതു അബോര്‍ഷന്‍ അനുകൂലികളെ പ്രകോപിപ്പിക്കുകയും അവര്‍ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.
സഹോദരി മാത്രമാണ് തന്നെ രക്ഷപ്പെടുത്താനുണ്ടായിരുന്നതെന്നും നിക്കോള്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി പൊതുവെ നിരീക്ഷിക്കപ്പെടുന്നു.
മകള്‍ ആക്രമിക്കപ്പെട്ടിട്ടും തങ്ങളെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചില്ലെന്ന് നിക്കോളിന്റെ പിതാവ് പ്രതികരിച്ചു.