വാഷിംങ്ടണ്‍: അമേരിക്കയിലുടനീളം പ്രോലൈഫ് സെന്ററുകള്‍ക്ക് നേരെ ആക്രമണം വ്യാപകമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് സംരക്ഷണം വേണമെന്ന് അമേരിക്കയിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
യു എസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ചെയര്‍മാന്‍ കര്‍ദിനാള്‍ തിമോത്തി ഡോളനാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. പല ്‌പ്രോ ലൈഫ് സെന്ററുകള്‍ക്ക് നേരെയും ആക്രമണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ്അബോര്‍ഷന്‍ അനുകൂല ചുവരെഴുത്തുകള്‍, സ്‌പ്രേപെയ്ന്റുകൊണ്ടുളള വികൃതചിത്രങ്ങള്‍ എന്നിവയെല്ലാം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നഗ്നനായി വിശുദ്ധ കുര്‍ബാനയ്ക്കിടയിലേക്ക് പ്രവേശിച്ച് അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയസംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിലാണ് പ്രോലൈഫ് സെന്ററുകള്‍ക്ക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്ന് മെത്രാന്‍സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സഭയ്‌ക്കെതിരെയാണ് ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്.സഭാപ്രബോധനങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അമ്മയുടെ ഗര്‍ഭപാത്രം കൊലക്കളമാക്കുന്നതിനെതിരെ സഭ രംഗത്ത് വരുമ്പോള്‍ അബോർഷനെ പ്രോത്സാഹിപ്പിക്കുകയാണ് അബോര്‍ഷന്‍ അനുകൂലികള്‍. ജീവനെതിരെയുള്ള പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.