അബോര്‍ഷന്‍ വിരുദ്ധ പ്രഖ്യാപനം; യുഎസ് ഉള്‍പ്പടെ 31 രാജ്യങ്ങള്‍ ഒപ്പുവച്ചു

ലോസ് ആഞ്ചല്‍സ്:യുഎസ്, ബ്രസീല്‍, ഈജിപ്ത്, ഹംഗറി, ഇഡോനേഷ്യ, ഉഗാണ്ട, എന്നിങ്ങനെ 31 രാജ്യങ്ങള്‍ അബോര്‍ഷന്‍ വിരുദ്ധ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.

യുഎന്നിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന വെര്‍ച്വല്‍ സെറിമണിയിലായിരുന്നു ഒപ്പുവയ്ക്കല്‍. ജനീവയില്‍ നടക്കുന്ന വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വച്ച് ഒപ്പുവയ്ക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡി പ്രതിസന്ധിയെ തുടര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരുന്നു ഒപ്പുവച്ചത്. നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണെന്നും പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും എന്നതുപോലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊഴില്‍, നേതൃത്വം, വിദ്യാഭ്യാസം എന്നീ നിലകളില്‍ തുല്യത ഉണ്ടായിരിക്കണമെന്ന് പ്രസ്താവന വ്യക്തമാക്കി.

കുടുംബത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണ്ണായകസ്ഥാനമുണ്ടെന്ന് പറയുന്ന പ്രസ്താവന അബോര്‍ഷന്‍ ഒരു അന്താരാഷ്ട്ര അവകാശമല്ലെന്നും പറയുന്നു. ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി അബോര്‍ഷനെ !ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ലെന്നും പ്രസ്താവന വ്യക്തമാക്കി.

ജനിക്കുന്നതും ജനിക്കാത്തതുമായ എല്ലാ കുഞ്ഞുങ്ങളും ദൈവത്തില്‍ നിന്നുള്ള സമ്മാനമാണെന്നാണ് അമേരിക്ക വിശ്വസിക്കുന്നത് എന്ന് ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപോ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.