വാഷിംങ്ടണ്‍: അമേരിക്കയിലെ കത്തോലിക്കാ ദേവാലയങ്ങള്ക്ക നേരെ ഉപരോധ പ്രഖ്യാപനവുമായി പ്രോ അബോര്ഷന് ആക്ടിവിസം ഗ്രൂപ്പ് . മെയ് എട്ടു മുതല്‍ 14 വരെ തീയതികളിലാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകളുടെ അടി്ച്ചമര്ത്തപ്പെടലിന്റെ വേഷമായ ചുവപ്പും വെളളയും ചേര്‍ന്ന പ്രത്യേകതരം വ്സ്ത്രമാണ് ഈ ചടങ്ങില്‍ ഇവര്‍ അണിയുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പണ വേളയിലാണ് ഇവര്‍ കടന്നുവരുന്നത്. സാന്‍ഫ്രാന്‍സിസ്ക്കോ കാത്തലിക് ദേവാലയത്തില്‍ ഫെബ്രുവരിയില്‍ ഇവര്‍ വിശുദധ കുര്‍ബാന തടസ്സപ്പെടുത്തിയിരുന്നു.
രണ്ടായിരത്തിലധികം വര്‍ഷമായി കത്തോലിക്കാ സഭ സ്ത്രീകളെ അടിമകളെപോലെയാണ് കാണുന്നത് എന്നാണ് ഇവരുടെ വാദം. അബോര്‍ഷനെ സംബന്ധിച്ച സുപ്രീം കോടതിയുടെ ഡ്രാഫ്റ്റ് ചോര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉപരോധം.
കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങളെ അപമാനിക്കുന്ന തരത്തിലുളള ഇത്തരം സമരമുറകള്‍ നടത്തുന്ന അബോര്ഷന് അനുകൂലികളുടെ മാനസാന്തരത്തിന് വേണ്ടി നമുക്ക പ്രാര്‍ത്ഥിക്കാം.