ബര്‍ലിംങ്ടണ്‍: രൂപതയില്‍ വൈദികരുടെ എണ്ണത്തില്‍ വന്‍കുറവ് നേരിടുന്നതായി ഔദ്യോഗിക അറിയിപ്പ്. വെര്‍മോണ്ടില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കാനായി ആകെ 50 വൈദികരേയുള്ളൂ. ബിഷപ് ക്രിസ്റ്റഫര്‍ കോയോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശങ്ങളില്‍ നിന്നെത്തിയ നാലു വൈദികര്‍ വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങിപ്പോയി.
മൂന്നുപേര്‍ ഫിലിപ്പെന്‍സില്‍ നിന്നും ഒരാള്‍ നൈജീരിയായില്‍ നിന്നുമാണ്. വിസാ കാലാവധി പുതുക്കിക്കിട്ടുന്നതിന് നേരിട്ട കാലതാമസമാണ് വൈദികരുടെ മടങ്ങിപ്പോകലിന് കാരണമായതെന്നും അദ്ദേഹം അറിയിച്ചു.
രൂപതാ വൈദികരായി 50 പേരാണ് ഉള്ളത്. 44 പെര്‍മനന്റ് ഡീക്കന്മാരും 15 സന്യസ്തരും 68 ഇടവകകളിലായി സേവനം ചെയ്യുന്നു. 110,000 കത്തോലിക്കരാണ് ഇവിടെ ആകെയുളളത്. 50 വൈദികരുണ്ടെങ്കിലും അതില്‍ 36 പേര്‍ മാത്രമേ സജീവമായിട്ടുള്ളൂ.