സുവിശേഷവായനയ്ക്കിടയില്‍ വൈദികന് മാര്‍പാപ്പയുടെ ഫോണ്‍ കോള്‍.പിന്നീട് സംഭവിച്ചത്…

മെക്‌സിക്കോ: ജാലോസ്‌റ്റോറ്റിലന്‍ അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സുവിശേഷവായന നടത്തുമ്പോഴാണ് ഫാ. മീഗല്‍ ഡൊമനിഗെസിന്റെ ഫോണ്‍ റിംങ് ചെയ്തത്. വൈദികനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറുതലയ്ക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു. വിശ്വാസികളോട് ക്ഷമാപണം നടത്തിയതിന് ശേഷം അച്ചന്‍ ഫോണ്‍ അറ്റന്റ് ചെയ്തു. ഏതാനും നിമിഷം ഇരുവരും സ്വകാര്യസംഭാഷണം നടത്തി.

പാപ്പായുടെ ആരോഗ്യസ്ഥിതി വൈദികന്‍ തിരക്കിയപ്പോള്‍ ദൈവകൃപയാല്‍ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം മറുപടി നല്കി. ഇടവകക്കാര്‍ക്കെല്ലാം തന്റെ അന്വേഷണം അറിയിക്കണമെന്ന് പറഞ്ഞാണ് പാപ്പ ഫോണ്‍സംഭാഷണം അവസാനിപ്പിച്ചത്. എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഞാന്‍ താങ്കളെയും ഓര്‍മ്മിക്കുന്നു. പാപ്പ പറഞ്ഞു.

ഫോണ്‍ അറ്റന്റ് ചെയ്തതിന് ശേഷം തിരികെയെത്തിയ വൈദികന്‍ ഒരിക്കല്‍കൂടി വിശ്വാസികളോട് മാപ്പ് ചോദിക്കുകയും പാപ്പയുടെ വിശേഷം കൈമാറിയതിന് ശേഷം വിശുദ്ധ കുര്‍ബാന തുടരുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Jimmy says

    വി.കുർബാനയ്ക്കിടയ്ക്ക് വൈദികൻ phone attend ചെയ്യുവാൻ പാടില്ലല്ലോ? . ഇങ്ങെനെയുള്ള report കളെ മഹത്വവൽക്കരിക്കരുതേ

  2. Jose Joseph says

    ദൈവത്തെ സ്നേഹിക്കുന്നൻകിൽ, പാദരക്ഷയും മൊബൈലും ദേവാലയത്തിനു വെളിയിൽ വയ്കുക.

Leave A Reply

Your email address will not be published.