ഇറ്റലി: ആഫ്രിക്കയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വൈദികന്‍ മോചിതനായി. ഫാ. പിയര്‍ലൂജി മാക്കല്ലി മറ്റ് മൂന്നുപേര്‍ക്കൊപ്പം മാലിയില്‍ നിന്നാണ് മോചിതനായത്. നാലുപേരെയും ജിഹാദികളാണ് തട്ടിക്കൊണ്ടുപോയത്.
സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍ അംഗമാണ് ഫാ. പിയര്‍ലൂജി. 2017 സെപ്തംബര്‍ 17 ന് രാത്രിയിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.
ആഫ്രിക്കയ്ക്കും ആഗോളസഭയ്ക്കും ഏറെ പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ് ഇതെന്ന് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് സെക്രട്ടറി ആര്‍ച്ച് ബിഷപ് പ്രൊട്ടാസ് റുംഗുംബാ അഭിപ്രായപ്പെട്ടു.