ന്യൂ ഡല്‍ഹി: സ്റ്റേറ്റ് ഫണ്ടില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന അധ്യാപകരായ വൈദികരും സിസ്റ്റേഴ്സും ഇന്‍കം ടാക്സ് നല്‍കണമെന്ന് തമിഴ്നാട്ടില്‍ പുതിയ ഉത്തരവ്. ഈ ഉത്തരവ് തമിഴ്നാട്ടിലെ അധ്യാപകരായ വൈദികരെയും സിസ്റ്റേഴ്സിനെയും നിരാശപ്പെടുത്തിയിരിക്കുകയാണ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവര്‍ക്ക് നല്കിവന്നിരുന്ന ആനൂകൂല്യമാണ് പുതിയ ഉത്തരവ് പ്രകാരം റദ്ദാക്കപ്പെടുന്നത് . അധ്യാപകരായി ജോലി ചെയ്യുന്ന ഇവര്‍ തങ്ങളുടെ ശമ്പളം തങ്ങള്‍ അംഗമായ സന്യാസസഭയ്ക്കോ രൂപതയ്ക്കോ ആണ് നല്‍കിവരുന്നത്.വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ചെലവഴിക്കാറുമില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്രരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഇവരുടെ സാലറി സഭയും ചെലവഴിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന അധ്യാപകരായ വൈദികരും സിസ്റ്റേഴ്സും ഇന്‍കം ടാക്സ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും ഈ ഓര്‍ഡറിനെതിരെ നിയമപരമായി നേരിടുമെന്നും തമിഴ്നാട് ബിഷപ്സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. എല്‍ സഹായരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.