ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാ. സണ്ണി അറയ്ക്കലാണ് മരിച്ചത്. പള്ളി ഓഡിറ്റോറിയത്തിലാണ് അസ്വഭാവികമായ രീതിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
മാരാരിക്കുളം ചെത്തി സ്വദേശിയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കാളാത്ത് പള്ളി വികാരിയായിരുന്നു.