മലയാളി വൈദികന്റെ മരണം; നടുക്കം വിട്ടുമാറാതെ സന്യാസ സമൂഹം


ഗുവാഹത്തി: ഫാ. ജോസ് തിരുതാനി എസ്ഡിബിയുടെ മരണം കഴിഞ്ഞ് ദിവസങ്ങളേറെയായെങ്കിലും സലേഷ്യന്‍ വൈദികരെ സംബന്ധിച്ചിടത്തോളം ആ മരണത്തിന്റെ നടുക്കം വിട്ടുപോയിട്ടില്ല. 68 കാരനായ ഫാ. ജോസിനെ ജൂണ്‍ ഏഴിനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആസാമിലെ ബോണ്‍ഗാഗിയോണ്‍ രൂപതയിലെ ഡോട്ട്മാ ഇടവകയിലെ വൈദികനായിരുന്നു അദ്ദേഹം. ഗുവാഹത്തി ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറയുടെയും ഷില്ലോങ് രൂപതാധ്യക്ഷന്‍ ഡൊമിനിക് ജാലയുടെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ശവസംസ്‌കാര ശുശ്രൂഷകള്‍.

ഫാ. ജോസ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട് ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. സഹവൈദികര്‍ പറയുന്നു.

എറണാകുളം മഞ്ഞപ്ര സ്വദേശിയായിരുന്നു ഫാ. ജോസ്. 1969 ല്‍ സലേഷ്യന്‍ സഭയില്‍ ചേര്‍ന്നു. 1978 ഡിസംബര്‍ 16 ന് വൈദികനായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.