ചെങ്ങന്നൂര്‍: ഫാ. മാത്യു വര്‍ഗ്ഗീസിനെ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ വിശ്വാസികള്‍ പ്രതിഷേധത്തിലേക്ക്.
ഓര്‍ത്തഡോക്‌സ് സഭ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെന്റ് മേരിസ് പള്ളി ഇടവകാംഗവുമായ തോട്ടിയാട്ട് വീട്ടില്‍ ഫാ. മാത്യു വര്‍ഗ്ഗീസിനാണ് പോലീസ് മര്‍ദ്ദനം ഏറ്റത്. സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന മുളക്കുഴയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു അക്രമം. നാടിന്റെ വികസനകാര്യത്തില്‍ എതിര്‍പ്പില്ലെങ്കിലും ജനാധിപത്യസംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.
ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാരും പോലീസും സാധാരണക്കാര്‍ക്കെതിരെ കിരാത നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന കൗണ്‍സില്‍ വ്യക്തമാക്കി.