തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അല്‍ഫോന്‍സാ പളള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികനെ വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസി വൈഎം സംസ്ഥാന സമിതി.യും സിഎല്‍സി സംസ്ഥാന സമിതിയും അഭിപ്രായപ്പെട്ടു. ചായ്യോത്ത് അല്‍ഫോന്‍സാ പള്ളി വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വൈദികനെ മുന്നറിയിപ്പില്ലാതെ പള്ളിയുടെ മുന്‍വശത്തേക്ക് വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും വിശ്വാസികളുടെയും ഒപ്പ് വാങ്ങുകയായിരുന്നു.
എല്ലാ സുരക്ഷാ മുന്‍കരുതലും എടുത്ത് സാമൂഹിക അകലം പാലിച്ചു നടത്തിയ തിരുക്കര്‍മ്മങ്ങള്‍ തടസ്സപെടുത്തി കേസെടുത്തതിന് പിന്നിലെ ചേതോവികാരം വ്യക്തമാക്കേണ്ടതുണ്ടെന്നും സംഘടനാഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.