ഉഗാണ്ട: കൊറോണ കാലത്തെ വിലക്കുകള്‍ ലംഘിച്ച് പൊതുകുര്‍ബാന അര്‍പ്പിച്ചതിന് ഉഗാണ്ടയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് ജോസഫ് കത്തോലിക്കാ ഇടവകയില്‍ ദിവ്യബലി അര്‍പ്പിച്ച ഫാ. ഡിയോഗ്രേഷ്യസ് കിബിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വൈദികന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പതിനഞ്ച് വിശ്വാസികളാണ് പങ്കെടുത്തത്.
വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വൈദികനെ പിന്നീട് വിട്ടയച്ചു. ഉഗാണ്ട പ്രസിഡന്റ് മാര്‍ച്ച് 18 ന് രാജ്യത്ത് മതപരമായ കര്‍മ്മങ്ങളും സാംസ്‌കാരികപ്രോഗ്രാമുകളും 32 ദിവസത്തേക്ക് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊറോണ വ്യാപനപശ്ചാത്തലത്തിലായിരുന്നു ഇത്.
ഉഗാണ്ടയില്‍ നിലവില്‍ 30 കൊറോണ വൈറസ് കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.
കേരളത്തിലും വിശുദ്ധബലി അര്‍പ്പിച്ചതിന് രണ്ടു വൈദികരെ കൊറോണകാലത്ത് അറസ്റ്റ് ചെയ്തിരുന്നു.