വാഷിംങ്ടണ്‍: വാഷിംങ്ടണ്‍ ഡിസിയിലെ പ്രെഗ്നനന്‍സി സെന്ററിന് നേരെ ആക്രമണം. ഭിത്തിയില്‍ ചുവന്ന മഷി കോരിയൊഴിച്ചിട്ടുണ്ട്. ചുവരെഴുത്തുകളുമുണ്ട്. പ്രോലൈഫ് സംഘടനകള്‍ക്കും കത്തോലിക്കാ ദേവാലയങ്ങള്‍ക്കും നേരെയുളള ആക്രമണപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്.
ജാനെ സെയ്‌സ് റിവഞ്ച് എന്ന് കറുത്ത മഷിയിലാണ് എഴുതിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലോ വെളളിയാഴ്ച രാവിലെയോ ആണ് അക്രമം നടന്നതെന്ന് അനുമാനിക്കുന്നു.
മെയ് രണ്ടിന് സുപ്രീം കോര്‍ട്ട് ഡ്രാഫ്റ്റ് ഒപ്പീനിയന്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വ്യാപകമായി പ്രോലൈഫ് സംഘടനകള്‍ക്കും കത്തോലിക്കാ ദേവാലയങ്ങള്‍ക്കും നേരെ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്.