വത്തിക്കാന്‍സിറ്റി: പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്റെ ശക്തിയെ വിശ്വസിക്കണമെന്നും തിന്മയെ പ്രാര്‍ത്ഥനയിലൂടെ മറികടക്കാന്‍ കഴിയുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥിക്കുമ്പോള്‍ നാം വിശ്വസിക്കണം ദൈവത്തിന് പല യാഥാര്‍ത്ഥ്യങ്ങളെപോലും മാറ്റിമറിക്കാന്‍ കഴിയുമെന്നും തിന്മയ്ക്ക് മീതെ നന്മയ്ക്ക് വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നും. ഒഴിവാക്കാനാവാത്ത വിധിയില്‍ ക്രൈസ്തവര്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. വിശ്വാസം കൊണ്ട് ക്രൈസ്തവര്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല.ഗ്ദത്സെമനിയില്‍ ക്രിസ്തുപ്രാര്‍ത്ഥിച്ചതിനെ ഉദാഹരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു തന്റെ സഹനങ്ങള്‍ എടുത്തുമാറ്റണമേയെന്ന് ക്രിസ്തു പ്രാര്‍ത്ഥിച്ചു. പക്ഷേ അപ്പോഴും എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെയെന്നും ക്രിസ്തു പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ തിന്മകള്‍ ക്രിസ്തുവിനെ വിഴുങ്ങാനായി വലയം ചെയ്യുമ്പോഴും അവിടുന്ന് പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിനും ഇഷ്ടത്തിനും സ്വയം സമര്‍പ്പിച്ചു.പിതാവിന്റെ ഇഷ്ടമാണ് നമ്മുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്കുന്നത്. അതുകൊണ്ടാണ് നിന്റെ ഇ്്ഷ്ടം പോലെ നിറവേറണം എന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. ഇതൊരിക്കലും അടിമത്തപരമായ പ്രവൃത്തിയല്ല, കര്‍ത്താവിനെ അനുസരിക്കുന്നതും അവിടുത്തോട് വിധേയപ്പെടുന്നതും ഒരിക്കലും ഒരു അടിമ യജമാനനെ അനുസരിക്കുന്നതുപോലെയല്ല.ദൈവം അവിടുത്തെ സ്‌നേഹം കൊണ്ട് നമ്മുടെ ഹൃദയങ്ങളുടെ വാതിലുകള്‍ മുട്ടുന്നു. എന്തുകൊണ്ടാണത്. നമ്മെ ആകര്‍ഷിക്കാന്‍..അവിടുന്നിലേക്ക് ആകര്‍ഷിക്കാന്‍.ര്ക്ഷയുടെ പാതയിലേക്ക് നയിക്കാന്‍..ദൈവം ഓരോരുത്തരുടെയും സമീപത്ത് അവിടുത്തെ സ്‌നേഹവുമായി നില്ക്കുന്നു. ദൈവഹിതത്തിന് വിരുദ്ധമായി നില്ക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തിലുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.