എഴുത്തുകാരനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പിആര്‍ഒയും ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷന്‍ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് മരിയന്‍പത്രത്തിന്റെ വായനക്കാര്‍ക്കായി എല്ലാ ഞായറാഴ്ച തോറും എഴുതുന്ന കോളമാണ് പ്രതിവാര സുഭാഷിതം. ഇതിനകം നിരവധി ലേഖനങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളില്‍ മൗലികമായ ചിന്തകൊണ്ടും സുന്ദരമായ ഭാഷ കൊണ്ടും ഇടം നേടാന്‍ കഴിഞ്ഞിട്ടുള്ള ബിജു അച്ചന്‍ മരിയന്‍ പത്രത്തിലെ കോളമിസ്റ്റാകുന്നതിനെ അത്യധികം സന്തോഷത്തോടെയാണ് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നത്. ശീര്‍ഷകം കേള്‍ക്കുമ്പോള്‍ സുവിശേഷത്തിന്റെ നവമായ വ്യാഖ്യാനങ്ങളും ചിന്താധാരകളുമാണ് അവതരിപ്പിക്കുന്നത് എന്ന് വിചാരിക്കുന്നുവെങ്കില്‍ തെറ്റി സുവിശേഷത്തിനൊപ്പം വീടും നാടും ചുറ്റുവട്ടവുമെല്ലാം ഇവിടെ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും ഇടം പിടിക്കുന്നുണ്ട്. കാഴ്ചയ്ക്കപ്പുറത്ത് മറഞ്ഞിരിക്കുന്ന നേരുകളെ കാണിച്ചുതരാനും കാണാതെ പോകുന്ന നാണയത്തെ തേടിപ്പോകാനുള്ള അന്വേഷണതീ്ക്ഷ്ണതയും അച്ചന്റെ എഴുത്തില്‍ ഉടനീളം പരന്നുകിടക്കുന്നുണ്ട്. വായനക്കാരുടെ ചിന്താധാരകളെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഈ കുറിപ്പുകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ഫാ. ബിജു കുന്നയ്ക്കാട്ടിനെയും അദ്ദേഹത്തിന്റെ കുറിപ്പുകളെയും അഭിമാനപുരസരം അവതരിപ്പിച്ചുകൊണ്ട്
ഫാ. ടോമി എടാട്ട്
ചീഫ് എഡിറ്റര്‍
മരിയന്‍ പത്രം