പോട്ട ബൈബിള്‍ കണ്‍വന്‍ഷന് നാളെ തുടക്കമാകും

ചാലക്കുടി: 33 ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന് നാളെ തുടക്കമാകും. അഞ്ചു ദിവസമാണ് കണ്‍വന്‍ഷന്‍. 27 ന് സമാപിക്കും. നാളെ രാവിലെ 8.30 ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് കണ്‍വന്‍ഷന്‍. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ.പോള്‍ പുതുവ, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനന്‍, ഫാ. ഡെര്‍ബിന്‍ ജോസഫ്, ഫാ. മാത്യു മാന്‍തുരുത്തില്‍, ഫാ. ഡെന്നി മണ്ഡപത്തില്‍ എന്നിവര്‍ നേതൃത്വം നല്കും.

പത്തനംതിട്ട രൂപത മെത്രാന്‍ മാര്‍ സാമുവല്‍ ഐറേനിയൂസ്, കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എ്ന്നിവര്‍ വചനസന്ദേശം നല്കും. ഞായറാഴ്ച ചങ്ങനാശ്ശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കും.

പോട്ട വിഷന്‍ യൂട്യൂബ് ചാനല്‍ വഴി കണ്‍വന്‍ഷന്‍ ലൈവ് സംപ്രേഷണം ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.