വത്തിക്കാന്‍ സിറ്റി: ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിച്ച തന്റെ ഡ്രൈവറെ പരസ്യമായി പ്രശംസിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശനവേളയുടെ അവസാനമാണ് പാപ്പ ഡ്രൈവറെ പ്രശംസിച്ചത്. വത്തിക്കാനിലേക്ക് സൈക്കിള്‍ ഓടിച്ച് പതിനാലാം വയസില്‍ എത്തിയ ആളാണ് റെന്‍സോ സെസ്റ്റീ. ഇപ്പോള്‍ അദ്ദേഹത്തിന് 67 വയസുണ്ട്. പാപ്പായുടെ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. സഭയെ മുന്നോട്ടു കൊണ്ടുപോകുന്ന ആള്‍ എന്നാണ് പാപ്പ ഡ്രൈവറെ വിശേഷിപ്പിച്ചത്.
പാപ്പായുടെ ഡ്രൈവറായിട്ടുള്ള ജോലി ബുദ്ധിമുട്ടേറിയതാണെന്ന് ഒരു അഭിമുഖത്തില്‍ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ പാപ്പായുടെ ഡ്രൈവറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പേടി തോന്നിയില്ല. ഇനി അത് സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോകും. ബ്രിട്ടീഷ് ഡെയ്‌ലിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പാപ്പായുടെ ലാളിത്യത്തെയും എളിമയെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. എല്ലാവരും ഒരുപോലെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹവുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നവര്‍. പാപ്പായുടെ വിചാരം അങ്ങനെയാണ്.