വത്തിക്കാന്‍സിറ്റി: ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആയുരാരോഗ്യത്തിന് വേണ്ടി പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനയിലാണെന്ന് സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ്വെയ്‌ന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തിന്റെ പേരില്‍ മാര്‍പാപ്പ സര്‍ജറിക്ക് വിധേയനായത്. റോമിലെ ജെമ്മെലി ഹോസ്പിറ്റലിലാണ് പാപ്പായെ പ്രവേശിപ്പിച്ചിരിക്കുന്നത്. പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കേണ്ടതില്ലെന്നാണ് വത്തിക്കാന്‍ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന്് വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി പത്രപ്രവര്‍ത്തകരെ ജൂലെ അഞ്ചിന് അറിയിച്ചിരുന്നു. അടുത്ത ദിവസം പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. രാത്രിയില്‍ നല്ലതുപോലെ ഉറങ്ങിയെന്നും പ്രഭാതഭക്ഷണം കഴിച്ചുവെന്നും ദിനപ്പത്രം വായിച്ചുവെന്നും ഇതോട് അനുബന്ധിച്ചുള്ള പത്രക്കുറിപ്പ് പറയുന്നു. ജോണ്‍ പോള്‍ രണ്ടാമന് വെടിയേറ്റപ്പോഴും മദര്‍ തെരേസയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായപ്പോഴും ഈ ആശുപത്രിയിലായിരുന്നു ചികിത്സ.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Prev Post