വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയുടെ തീയതി പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് വത്തിക്കാന്‍ അറിയിപ്പ്.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ മാര്‍പാപ്പ ഞായറാഴ്ചയിലെ പതിവു സന്ദര്‍ശനം നടത്തിയിരുന്നു. ഹംഗറി, സ്ലോവാക്യ രാജ്യങ്ങള്‍ സെപ്തംബറില്‍ സന്ദര്‍ശിക്കുമെന്നും പാപ്പ അറിയിച്ചു.