പ്രശ്‌നം പരിഹരിക്കാന്‍ പണം മതിയാവുകയില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:സമൂഹത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ പണം മാത്രം കൊണ്ട് മതിയാവുകയില്ലെന്ന് മാര്‍പാപ്പ. ഇറ്റാലിയന്‍ മേയര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം പരിഹരിക്കാന്‍ പണം മതിയെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് സത്യമല്ല, പൗരന്മാരും സിവില്‍ അധികാരികളും തമ്മിലുള്ളസഹവര്‍ത്തിത്വത്തിനുള്ള പദ്ധതികളാണ് നമുക്കാവശ്യം.

മറ്റുള്ളവരെ ശ്രവിക്കാന്‍ തയ്യാറാകണമെന്ന് പാപ്പ മേയര്‍മാരോട് അഭ്യര്‍ത്ഥിച്ചു. രക്ഷകര്‍ത്താവിന്റെ റോളാണ് നിങ്ങളുടേത്. ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കുന്നത് സമയം പാഴാക്കലാണെന്ന് ഭയപ്പെടാതിരിക്കുക. നല്ലരീതിയിലുള്ള ശ്രവണം വിവേചനാപൂര്‍വ്വമായ തീരുമാനമെടുക്കാന്‍ സഹായിക്കുന്നു, മുന്‍ഗണനകളെ മനസ്സിലാക്കാനും ഇടപെടാനും സഹായിക്കുന്നു. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.