ആദ്യമായി വിമാനത്തില്‍ കയറിയ മാര്‍പാപ്പയെ അറിയാമോ?

റോമിന് വെളിയിലേക്ക് മാര്‍പാപ്പമാര്‍ യാത്ര ചെയ്തിരുന്ന പതിവ് മുന്‍കാലങ്ങളില്‍ അപൂര്‍വ്വമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ് അങ്ങനെയൊരു ചരിത്രം ആരംഭിച്ചത്.

ഇപ്രകാരം യൂറോപ്പിന് വെളിയിലേക്ക്, അതും വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്ത മാര്‍പാപ്പ പോള്‍ ആറാമനായിരുന്നു. ഹോളിലാന്റിലേക്കായിരുന്നു പോള്‍ ആറാമന്റെ ആ യാത്ര. 1809 ന് ശേഷം ഇറ്റലിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്ത ആദ്യ മാര്‍പാപ്പ കൂടിയായിരുന്നു അദ്ദേഹം. ജോര്‍ദാന്‍ , ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് പോള്‍ ആറാമന്‍ സന്ദര്‍ശിച്ചത്. 1964 ജനുവരിയിലായിരുന്നു ആ യാത്രകള്‍. അതേവര്‍ഷം അദ്ദേഹം ഇന്ത്യയും ലെബനോനും സന്ദര്‍ശിച്ചു. ബോംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അത്. അടുത്തവര്‍ഷം അദ്ദേഹം ന്യൂയോര്‍ക്കിലേക്ക് പോയി. പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണെ കണ്ടു.

പക്ഷേ യാത്രകളില്‍ ലോകത്തെ അതിശയിപ്പിച്ചത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു. 721,052 മൈലുകള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ യാത്ര ചെയ്തിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.