സുഡാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുഡാന്‍യാത്ര ലോകത്തിനുള്ള സമാധാനസന്ദേശമാണെന്ന് ബിഷപ് എഡ്വേഡ് കുസാല. ചരിത്രത്തിലാദ്യമായിട്ടാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ സുഡാനിലെത്തുന്നത്. ജൂലൈ 5 മുതല്‍ 7 വരെ തീയതികളിലാണ് മാര്‍പാപ്പയുടെ ഐതിഹാസികമായ സുഡാന്‍ പര്യടനം.
ലോകത്തിനു മുഴുവനും വേണ്ടിയുള്ള സമാധാന സന്ദേശമായിരിക്കും മാര്‍പാപ്പയുടെ സുഡാന്‍പര്യടനമെന്ന് ബിഷപ് കുസാല അഭിപ്രായപ്പെട്ടു. തെക്കന്‍ സുഡാനിലെ ടോംബുര യാമ്പിയോ രൂപതയുടെ അധ്യക്ഷനാണ് ഇദ്ദേഹം.
രാജ്യത്ത് നിലവില്‍ ആപേക്ഷികമായ സമാധാനം നിലനില്ക്കുന്നുണ്ട്. പക്ഷേ വിമതരായ ആളുകളുളള പ്രദേശങ്ങളില്‍ ഇപ്പോഴും അക്രമങ്ങള്‍ നടക്കുന്നുണ്ട്, തെക്കന്‍സുഡാനില്‍ 90 ശതാനത്തോളമാണ് ക്രൈസ്തവരുള്ളത്.
പാപ്പായെ സ്വീകരിക്കാന്‍ വേണ്ടിയുളള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.