പരിശുദ്ധ അമ്മ പുതിയ സുവിശേഷവല്‍ക്കരണത്തിന്റെ നക്ഷത്രം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മ പുതിയ സുവിശേഷവല്‍ക്കരണത്തിന്റെ നക്ഷത്രമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയ്‌നിലെ അതിപ്രശസ്തമായ തിരുക്കുടുംബ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള ഗോപുരത്തില്‍ നക്ഷത്രം ഉയര്‍ത്തുന്ന അവസരത്തിലേക്ക് പാപ്പ അയച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അമലോത്ഭവമാതാവ് കൃപ നിറഞ്ഞ ദൈവത്തിന്റെ കലാസൃഷ്ടിയാണ്. തന്റെ ഉള്ളില്‍ മാംസമായി മാറിയ ദൈവത്തിന്റെ സാന്നിധ്യം അവളില്‍ നിറഞ്ഞിരിക്കുന്നു. അമ്മയുടെ മാതൃത്വവും വാത്സല്യവും നിറഞ്ഞ സാന്നിധ്യമാണ് ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോഴും നാം അനുഭവിക്കേണ്ടത്. പ്രായമായവരെ മറക്കരുത്. വൃക്ഷങ്ങള്‍ക്ക് വേരുകള്‍ പോലെ നമുക്ക് വളരാനുള്ള ജീവജലം ലഭിക്കുന്നത് അവരില്‍ നി്ന്നാണ്.

ചെറുപ്പക്കാരും വൃദ്ധരും തമ്മിലുള്ള സംസാരവും ഇടപെടലുകളും കൂടുതല്‍ ഉണ്ടാകണം. അതുവഴി യുവജനങ്ങള്‍ക്ക് കൂടുതല്‍ വളരാനും പുഷ്പിക്കാനും സാധിക്കും. ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ നമ്മെ സാഹോദര്യത്തില്‍ വളരാനും സുവിശേഷം ചെറുപ്പക്കാരോട് അറിയിക്കാനും ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സ്വീകരിക്കാനും കഴിവുള്ളവരാക്കണം. മാര്‍പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.