കണ്ടോ, ആറാം നിരയില്‍ ഒറ്റയ്ക്കിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ?

ലാളിത്യം കൊണ്ടും അനിതരസാധാരണമായ ഇടപെടലുകള്‍ കൊണ്ടും ലോകത്തിന്റെ മുഴുവന്‍ ആദരവും സ്‌നേഹവും ഏറ്റുവാങ്ങിയ വ്യക്തിയാണ് നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ വസതിയില്‍ താമസിക്കാതെ സാന്താ മാര്‍ത്ത അന്തിയുറങ്ങാനായി തിരഞ്ഞെടുത്തതും പാവങ്ങളോടും അഭയാര്‍ത്ഥികളോടുമുള്ള അനുകമ്പയും തുടങ്ങിയ പലകാര്യങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സവിശേഷതകളായി ലോകം വിലയിരുത്തുന്നുണ്ട്.

അടുത്തയിടെ പാപ്പയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായി കഴിഞ്ഞിരുന്നു. വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ തിരുനാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ കബറിടത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയ പാപ്പ ആറാമത്തെ നിരയില്‍ ഒറ്റയ്ക്കിരിക്കുന്ന ചിത്രമായിരുന്നു അത്. ചെറിയൊരു ഗ്രൂപ്പ് മാത്രമേ കുര്‍ബാനയില്‍ സംബന്ധിക്കാനുണ്ടായിരുന്നുള്ളൂ. മാത്യു ഷൈനെയ്ഡര്‍ എന്ന ലീഗിനറി വൈദികനാണ് ഈ ചിത്രം പകര്‍ത്തിയത്.

പാപ്പയുടെ എളിമയെയാണ് ഇവിടെ എല്ലാവരും വാഴ്ത്തിയത്. മുന്‍സീറ്റില്‍ മറ്റെല്ലാവരെയും നിഷ്പ്രഭരാക്കി കയറിയിരിക്കുന്ന പല ആളുകളും നമ്മുടെയിടയിലുണ്ടല്ലോ. അവിടെയാണ് മറ്റുള്ളവര്‍ക്കായി സീറ്റ് ഒഴിഞ്ഞുകൊടുത്ത് പിന്‍നിരയിലേക്ക് പാപ്പ മാറിയിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.