സാത്താനുള്ള മറുപടി ദൈവവചനം മാത്രം,സംഭാഷണം അരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പിശാചുമായി സംഭാഷണത്തില്‍ ഏര്‍പ്പെടരുതെന്നും സംഭാഷണത്തില്‍ ഏര്‍പ്പെട്ടാല്‍ നാം പരാജയപ്പെടുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പിശാചുമായി സാധ്യമായ ഒരു സംഭാഷണമില്ലെന്നും ദൈവവചനം മാത്രമേയുളളൂവെന്നും പാപ്പ പറഞ്ഞു.

പ്രലോഭകന്‍ നമ്മെ സമീപിച്ച് പ്രലോഭിപ്പിക്കുന്നത് ഇങ്ങനെ ചിന്തിക്കുക, ഇതു ചെയ്യുക എന്ന് പറഞ്ഞുകൊണ്ടാണ്. പ്രലോഭനം എന്നത് ഹവ്വാ ചെയ്തതുപോലെ പിശാചുമായുള്ള സംഭാഷണമാണ്. പിശാചുമായി സംഭാഷണത്തിലേര്‍പ്പെട്ട ഹവ്വ പരാജയപ്പെട്ടു. അതുപോലെ പിശാചുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ നാം പരാജയപ്പെടും. ഇത് നമ്മുടെ തലയിലും ഹൃദയത്തിലും ഉണ്ടായിരിക്കണം.

ഇവിടെ നാം മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കണം. ക്രിസ്തു ഒരിക്കലും പിശാചുമായി സംസാരിച്ചില്ല. തന്റെ ജീവിതത്തില്‍ ക്രിസ്തു ഒരിക്കല്‍പോലും പിശാചിനോട് സംസാരിക്കാന്‍ നിന്നില്ല. എന്നാല്‍ പിശാചുബാധിതരില്‍ നിന്ന് പിശാചിനെ അകറ്റുകയും തുരത്തുകയും ഒക്കെ ചെയ്തിട്ടുണ്ട് താനും. ഇനി മരുഭൂമിയില്‍ വച്ച് സംസാരിക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ പോലും ദൈവവചനം കൊണ്ടാണ് ക്രിസ്തു മറുപടി നല്കുന്നത്.

ക്രിസ്തുവിന്റെ ദൗത്യം മുഴുവനും തിന്മയ്‌ക്കെതിരെയുള്ള പോരാട്ടമായിരുന്നു. ക്രൈസ്തവന്റെ ജീവിതം കര്‍ത്താവിന്റെ കാല്‍പ്പാടുകള്‍ പിന്‍ചെന്നുകൊണ്ട് ദുഷ്ടാരൂപിക്കെതിരായ പോരാട്ടമായിരുന്നു. എന്നാല്‍ നമ്മെ പരീക്ഷിക്കാനുള്ള സാധ്യത പിശാചിന് നല്കിയിട്ടുമുണ്ട്. പക്ഷേ നാം പിശാചിനോട് സംസാരിക്കാന്‍ നില്ക്കരുത്. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.