ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൊറോക്കോ വിശേഷങ്ങള്‍


കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ മൊറോക്കോ സന്ദര്‍ശനം അദ്ദേഹത്തിന്റെ 28 ാമത് അപ്പസ്‌തോലിക സന്ദര്‍ശനമായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം ഇത് മൂന്നാം തവണയാണ് പാപ്പ സന്ദര്‍ശിച്ചത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങളില്‍ 42 ാമത്തെ രാജ്യവുമാണ് മൊറോക്കോ.

കത്തോലിക്കര്‍ ന്യൂനപക്ഷം മാത്രമാണ് ഇവിടെ. ഇതിന് മുമ്പ്‌ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മൊറോക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. 1985 ല്‍ ആയിരുന്നു അത്. മാര്‍ച്ച് 30,31 തീയതികളിലായിരുന്നു പാപ്പായുടെ സന്ദര്‍ശനം.

മൊറോക്കോ സന്ദര്‍ശനത്തിന്റെ ഭാഗമായി പാപ്പാ ഇമാം, മുസ്ലീം പ്രസംഗകര്‍, പ്രാര്‍ത്ഥനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്കുന്ന റാബറ്റിലെ മുഹമ്മദ് ആറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. റിലീജിയസ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് ആറാമന്‍ ആണ് പാപ്പായെ സ്വീകരിച്ചത്. യഹൂദ, ക്രിസ്ത്യന്‍, മുസ്ലീം പാരമ്പര്യങ്ങളിലുള്ള ആരാധനാഗീതങ്ങളാണ് ഇവിടെ ആലപിക്കപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.