വത്തിക്കാന്‍സിറ്റി: പരിശുദ്ധ കന്യാമറിയം ജീവിതത്തിന്റെ അക്ഷരമാല നല്ലവണ്ണം പഠിപ്പിക്കുന്നവളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അധ്യാപികയും ശിഷ്യയുമായ മറിയം മാനുഷികവും ക്രൈസ്തവികവുമായ ജീവിതത്തിന്റെ അക്ഷരമാലയാണ് പഠിപ്പിക്കുന്നത്. മറിയത്തില്‍ നിന്ന് വിദ്യ അഭ്യസിക്കുകയെന്നാല്‍ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും വിദ്യാലയത്തില്‍ പോകുകയെന്നാണ് അര്‍ത്ഥം.
മറിയത്തിന്റെ അമ്മ, സ്ത്രീ എന്നീ രണ്ടു സവിശേഷതകളെ വിശദീകരിച്ചുകൊണ്ട് ദൈവമാതാവായ മറിയം നമ്മുടെയും അമ്മയാണെന്നും പാപ്പ പറഞ്ഞു. മറിയം സഭയെ ഒരു കുടുംബമാക്കി മാറ്റുന്നതുപോലെ സ്ത്രീയായ അവള്‍ നമ്മെ ഒരു ജനതയുമാക്കി മാറ്റുന്നു. നാം ജീവിക്കുന്നത് മറിയത്തിന്‌റെ കാലത്തിലാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വാക്കുകളും പാപ്പ അനുസ്മരിച്ചു.
മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ഇന്നാവശ്യവുമാണ്. പാപ്പ പറഞ്ഞു. റോമിലെ മരിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.