“കസേര” ഉപേക്ഷിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കാല്‍മുട്ടുവേദനയുടെ പേരില്‍ കസേര ഉപേക്ഷിച്ച് വിശ്വാസികളുടെ സമീപത്തേക്ക് ചെല്ലാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതുദര്‍ശന വേളയിലും പാപ്പ കസേരയില്‍ ഇരിക്കുകയായിരുന്നു. നവദമ്പതികളെയും തീര്‍ത്ഥാടകരെയും കസേരയിലിരുന്ന് ആശീര്‍വദിക്കുമ്പോഴാണ് തന്റെ അസൗകര്യത്തിന്റെ പേരില്‍ അദ്ദേഹം മാപ്പ് ചോദിച്ചത്.

നിര്‍ഭാഗ്യവശാല്‍ എനിക്ക് നിങ്ങളുടെ സമീപത്ത് നിര്‍ത്തി സംസാരിക്കാന്‍ കഴിയുന്നില്ല. ഇരിക്കുന്ന അവസ്ഥയില്‍ നിങ്ങളെ ആശീര്‍വദിക്കേണ്ടിവന്നതില്‍ ഖേദിക്കുന്നു. വളരെ പെട്ടെന്ന് ഈ അവസ്ഥ കടന്നുപോകുമെന്നും അടുത്ത തവണ നിങ്ങളുടെ അരികിലേക്ക് വരാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.പോപ്പ് മൊബീലില്‍ ഇരുന്നുകൊണ്ടാണ് പാപ്പ ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിചേര്‍ന്നത്.

കാല്‍വേദനയുടെ ചികിത്സാര്‍ത്ഥം തെറാപ്യൂട്ടിക് ഇന്‍ഞ്ചെക്ഷന്‍സ് പാപ്പ ഈ ആഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. മേഴ്‌സിഡസ് എസ് യു വി പോപ്പ്‌മൊബൈലിലാണ് പാപ്പ എത്തിയത്. കാല്‍മുട്ടുവേദന മൂലം പല പ്രോഗ്രാമുകളിലും പാപ്പ പങ്കെടുക്കുന്നത് കസേരയില്‍ ഇരുന്നാണ്. തന്റെ വേദനയെക്കുറിച്ച് പാപ്പ ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.