2025 ല്‍ പുതിയ മാര്‍പാപ്പയായിരിക്കുമെന്നും പേര് ജോണ്‍ 24 ാമന്‍ എന്നായിരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ

2025 ല്‍ പുതിയ മാര്‍പാപ്പയായിരിക്കുമെന്നും അദ്ദേഹത്തിന്റെ പേര് ജോണ്‍ 24 ാമന്‍ എന്നായിരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ റാഗുസ രൂപതയുടെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ ക്ഷണക്കത്ത് സ്വീകരിക്കുന്നതിനിടയിലാണ് പാപ്പ ഇക്കാര്യം തമാശു രൂപത്തില്‍ പറഞ്ഞത്. രൂപതാധ്യക്ഷന്‍ ഗ്വിസെപ്പി ല പ്ലാക്കയാണ് ഇക്കാര്യം അറിയിച്ചത്. പരിശുദ്ധ പിതാവ് പുഞ്ചിരിയോടെയാണ് ഈ തമാശ് പറഞ്ഞത്.

അദ്ദേഹം പറഞ്ഞത് രൂപതയുടെ 75 ാം വാര്‍ഷികം ആഘോഷിക്കുന്ന 2025 ല്‍ പത്രോസിന്റെ സിംഹാസനത്തില്‍ പുതിയ മാര്‍പാപ്പയായിരിക്കും അദ്ദേഹത്തിന്റെ പേര് ജോണ്‍ 24 ാമന്‍ എന്നായിരിക്കുമെന്നാണ്. അടുത്തയിടെയാണ് പാപ്പ കോളന്‍ സര്‍ജറിക്ക് വിധേയനായത്. താന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് സെപ്തംബറില്‍ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് സര്‍ജറിയെതുടര്‍ന്ന് താന്‍ ഉടന്‍ തന്നെ മരിക്കുമെന്ന് ചിലര്‍ കണക്കുകൂട്ടിയിരുന്നുവെന്നും കോണ്‍ക്ലേവിന് വരെ പദ്ധതിയിട്ടിരുന്നുവെന്നുമാണ്. 2014 ല്‍ സൗത്ത് കൊറിയ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയും തന്റെ മരണത്തെക്കുറിച്ച് നര്‍മ്മരസികതയോടെ അദ്ദേഹം സംസാരിച്ചിരുന്നു. ജീവിതം ഹ്രസ്വമാണെന്നും മരണത്തിന് വേണ്ടി ഒരുങ്ങണമെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഡിസംബറില്‍ അദ്ദേഹത്തിന് 85 വയസ് പൂര്‍ത്തിയാകും.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു. വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ച ഒക്ടോബര്‍ 11 ആണ് അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമായി ആചരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.