ഇറാക്ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പയാകുമോ ഫ്രാന്‍സിസ്? ആഗ്രഹം വെളിപെടുത്തി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇറാക്ക് സന്ദര്‍ശിക്കാന്‍ മോഹം. അടുത്ത വര്‍ഷം ഇറാക്ക് സന്ദര്‍ശിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പാപ്പ വെളിപ്പെടുത്തി.

ഈ ആഗ്രഹം സാധ്യമായാല്‍ ഇറാക്ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയായിരിക്കും ഫ്രാന്‍സിസ്. മിഡില്‍ ഈസ്റ്റിലെ സമാധാനശ്രമങ്ങള്‍ക്കു വേണ്ടിയാണ് പാപ്പ ഇവിടെ ആഗ്രഹിക്കുന്നത്. vatican coalition of funding agencise ഉം ആയിട്ടുള്ള മീറ്റിങ്ങിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയ, ഉക്രൈന്‍ എന്നിവിടങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങളെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു. സമാധാനത്തിന് വേണ്ടി പ്രസംഗിക്കുകയും എന്നാല്‍ പ്രവൃത്തിപഥത്തില്‍ അത് കൊണ്ടുവരുകയും ചെയ്യാത്ത നേതാക്കന്മാരെക്കുറിച്ചും പാപ്പ സംസാരിച്ചു. അവരുടേത് കാപട്യമാണ്. അത് പാപമാണ്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.