ദിവ്യകാരുണ്യം ക്രിസ്തുവിന്റെ സൗഖ്യദായകമായ സ്‌നേഹം നല്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യം നമ്മുടെ മുറിവുകള്‍ സൗഖ്യമാക്കുന്നുവെന്നും ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ സന്തോഷകരമായി പരിണമിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ദിവ്യകാരുണ്യം നമുക്ക് പിതാവിന്റെ വിശ്വസ്തതാപൂര്‍വ്വമായ സ്‌നേഹം നല്കുന്നു. അനാഥരാണ് നമ്മളെന്ന ചിന്തയെ സൗഖ്യപ്പെടുത്തുന്നു. ആശ്വാസദായകനായ പരിശുദ്ധാത്മാവിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളില്‍ നിറയ്ക്കുന്നു. അവിടുന്ന് ഒരിക്കലും നമ്മെ അനാഥരായി വിടുകയില്ല. എല്ലായ്‌പ്പോഴും നമ്മുടെ മുറിവുകള്‍ സൗഖ്യമാക്കുന്നു. ഓരോ സമയവും നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ഓര്‍മ്മിക്കുന്നത് നമ്മള്‍ ഓരോരുത്തരും അമൂല്യരാണെന്നാണ്.

ഓരോ തവണയും അവിടുന്ന് നമ്മെ ക്ഷണിക്കുന്നു, ഇത് അവിടുന്ന് ഔദാര്യവാനായതുകൊണ്ടുമാത്രമല്ല നമ്മുടെ ഉള്ളില്‍ യഥാര്‍ത്ഥസ്‌നേഹമായി അവിടുന്ന് ഉള്ളതുകൊണ്ടാണ്. നമ്മിലുള്ള നന്മയെയും സൗന്ദര്യത്തെയും അവിടുന്ന് കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.

ത്രീത്വത്തിന്റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചകളിലാണ് ചില രാജ്യങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. അമേരിക്ക, ഇറ്റലി മുതലായ രാജ്യങ്ങളില്‍ ത്രീത്വത്തിന്റെ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാ്ചയാണ് പ്രസ്തുത തിരുനാള്‍ ആചരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.