കോംഗോ: ഞങ്ങളുടെ സന്തോഷം അപ്രത്യക്ഷമായിട്ടൊന്നുമില്ല.അദ്ദേഹം ഉടന്‍തന്നെ ഞങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ കോംഗോയിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്.
കോംഗോ സന്ദര്ശനം അനാരോഗ്യ്‌ത്തെ തുടര്‍ന്ന് പാപ്പ നീട്ടിവച്ചിരുന്നു. ഈ പ്രഖ്യാപനം കോംഗോയിലെവിശ്വാസികളെ സംബന്ധിച്ച് നടുക്കമുളവാക്കിയിരുന്നു. പാപ്പായുടെ സുഖപ്രാപ്തിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് അവര്‍.കത്തോലിക്കര്‍ മാത്രമല്ലമുസ്ലീമുകളും പാപ്പായുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്.
ഈ സന്ദര്‍ശനത്തിന് പിന്നില്‍ചില അപകടസാധ്യതകളുണ്ടെന്ന് കരുതുന്നവരും ഏറെ. പാപ്പായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഭീകരാക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 30ശതമാനം അപകടസാധ്യതയാണ്‌പൊതുവെ നിരീക്ഷിക്കപ്പെടുന്നത്.അതുകൊണ്ട് തന്നെ പാപ്പായുടെ കാല്‍മുട്ടുവേദന പരിഹരിക്കപ്പെട്ട് കോംഗോ സന്ദര്‍ശനം നടത്തിയാലും റിസ്ക്ക് അവശേഷിക്കുന്നുണ്ട്.
പാപ്പായുടെ ആയുരാരോഗ്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.