മറിയത്തിന്റെ പ്രാര്‍ത്ഥന നിശ്ശബ്ദമായിരുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഹൃദയത്തെ തുറക്കുകയും ദൈവഹിതം പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറിയത്തെ ഉദാഹരിച്ചുകൊണ്ട് പ്രാര്‍്ത്ഥനാജീവിതത്തെക്കുറിച്ചുളള ആഴപ്പെട്ട ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പാപ്പ.

മംഗളവാര്‍ത്ത അറിയുമ്പോള്‍ മറിയം പ്രാര്‍ത്ഥനയിലായിരുന്നു. കുരിശ് അപമാനിക്കപ്പെട്ട നിമിഷങ്ങളില്‍ അവള്‍ ശിഷ്യന്മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നുണ്ട്. ഭയത്തിന് കീഴടങ്ങി കുറ്റബോധത്താല്‍ നീറിയ പത്രോസിനോടൊപ്പം അവള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. തന്റെ സമൂഹം കെട്ടിപ്പടുക്കുവാന്‍ യേശുവിളിച്ച മനുഷ്യര്‍ക്കിടയില്‍ അവള്‍ പുരോഹിതയാകുന്നില്ല, മറിച്ച് യേശുവിന്റെ അമ്മയായിട്ട് മാത്രമാണ് അവള്‍ നിലയുറപ്പിക്കുന്നത്.

എന്നും നിശ്ശബ്ദമായിരുന്നു മറിയത്തിന്റെ പ്രാര്‍ത്ഥന. കാനായിലെ കല്യാണ വീട്ടില്‍ വീഞ്ഞുതീര്‍ന്നുപോയപ്പോള്‍ മറിയം പ്രാര്‍ത്ഥിക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ മകന് വിട്ടുകൊടുക്കുകയും ചെയ്യുന്നു. സകലതും ദൈവത്തിന് വി്ട്ടുകൊടുത്ത് പ്രാര്‍ത്ഥിച്ചവളായിരുന്നു മറിയം.

നീ ആഗ്രഹിക്കുന്നവ നിനക്കിഷ്ടമുള്ളപ്പോള്‍ നിന്റെ ഹിതം പോലെ എന്ന മനോഭാവത്തോടെയായിരുന്നു മറിയം പ്രാര്‍ത്ഥിച്ചത്. മറിയത്തെപോലെ പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ല. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.