വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോംഗോ സന്ദര്‍ശനം ജൂലൈയില്‍ നടക്കും. രണ്ടുമുതല്‍ അ്ഞ്ചു വരെ തീയതികളിലായിരിക്കും സന്ദര്‍ശനം. ഇതോട് അനുബന്ധിച്ച് ലോഗോയും ആദര്‍ശവാക്യവും പ്രസിദ്ധീകരിച്ചു. സകലരും യേശുക്രിസ്തുവില്‍ അനുരഞ്ജിതരായി എന്നതാണ് വിഷയം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 37 ാമത് പര്യടനമാണ് കോംഗോയിലേക്ക്. കോംഗോയില്‍ നിന്ന് പാപ്പ പോകുന്നത് സൗത്ത് സുഡാനിലേക്കാണ്. പാപ്പ ഏഴാം തീയതി വത്തിക്കാനില്‍ തിരികെയെത്തും.