വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാള്‍ ദിനത്തിലാണ് പാപ്പ ഈ സമര്‍പ്പണം നടത്തിയത്.
ചൈനയിലെ ഷാങ്ഹായ് മരിയന്‍ ഷ്രൈന് ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പേരിലുള്ളതാണ്. പരിശുദ്ധ കന്യാമറിയം എപ്പോഴും നിങ്ങളെ സംരക്ഷിക്കട്ടെയെന്നും നല്ല പൗരന്മാരായും സന്തോഷത്തിന്റെ സാക്ഷികളായും മാറട്ടെയെന്നും പാപ്പ ആശംസിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുദിന വിശുദ്ധ കുര്‍ബാനകള്‍ ലൈവ് സട്രീം ചെയ്തപ്പോള്‍ ചൈനയില്‍ ഏറെ പ്രചാരത്തിലുള്ള വീചാറ്റിലൂടെ വിശ്വാസികള്‍ അതില്‍ പങ്കെടുത്തിരുന്നു.കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ചൈനയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അതുകൊണ്ടുതന്നെ പാപ്പ ചൈനയ്ക്ക് വേണ്ടി നടത്തിയ ഈ പ്രാര്‍ത്ഥന ചൈനക്കാര്‍ കണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുമില്ല.