ക്രാക്കോവ്: പോളണ്ടിലെ കത്തോലിക്കാ സഭയെ തിങ്കളാഴ്ച പരിശുദ്ധ കന്യാമറിയത്തിന് സമര്‍പ്പിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ഈ തിരുക്കര്‍മ്മം നടന്നതെന്ന് പോളണ്ടിലെ മെത്രാന്‍ സംഘം അറിയിച്ചു.
സൗത്തോണ്‍ പോളണ്ടിലെ സാങ്ചറി ഓഫ് ദ ബെര്‍നാര്‍ഡൈന്‍ ഫാദേഴ്‌സില്‍ വച്ചായിരുന്നു സമര്‍പ്പണം. പരിശുദ്ധ നഗരവുമായി സാമ്യമുള്ളതുകൊണ്ട് പോളീഷ് ജെറുസേലം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ജോണ്‍ പോള്‍ പാപ്പ ഇവിടുത്തെ തുടര്‍ച്ചയായ സന്ദര്‍ശകനായിരുന്നു.
ലോകമെങ്ങും മരിയഭക്തി പ്രചരിപ്പിക്കുന്നതില്‍ മുമ്പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. അമ്മേ ഞാന്‍ അമ്മയുടേതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.
1978 ല്‍ പത്രോസിന്റെ സിംഹാസനത്തിലെത്തിയ ജോണ്‍ പോള്‍ 2005 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ജന്മദിനമായ മെയ് 18 ന് പോളണ്ടിലും റോമിലും വിവിധ പരിപാടികള്‍ നടന്നിരുന്നു.