പോളണ്ട്: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പോളണ്ടിനെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചു. സെന്‍ട്രല്‍ പോളണ്ടിലെ കാലിസസ് നാഷനല്‍ ഷ്രൈന്‍ ഓഫ് സെന്റ് ജോസഫില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവോ ഗാഡെക്കി കാര്‍മ്മികത്വം വഹിച്ചു.
38 മില്യന്‍ ആളുകളുള്ള പോളണ്ടില്‍ 92 ശതമാനവും കത്തോലിക്കരാണ്. കഴിഞ്ഞ ജൂണില്‍ പോളണ്ടിനെ ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സെപ്തംബര്‍ അഞ്ചിന് പോളണ്ടിലെ സഭ ഐകദാര്‍ഢ്യദിനമായും പ്രഖ്യാപിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടുമുതല്‍ യൗസേപ്പിതാവിനോടുള്ള ഭക്തി കാലിസസില്‍ പ്രചാരത്തിലുണ്ടായിരുന്നു.
1945 ഏപ്രില്‍ 22 ന് പോളണ്ടിലെ വൈദികരും സന്യാസികളും ചേര്‍ന്ന് ഡാച്യൂ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചിരുന്നു. തങ്ങളെ ശത്രുസൈന്യം കൊല്ലുമെന്ന് ഭയന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു.