മനില: ഫിലിപ്പൈന്‍സിലെ പത്തുരൂപതകളില്‍ പൊതുകുര്‍ബാനകള്‍ റദ്ദാക്കി. കോവിഡ് 19 വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊതുകുര്‍ബാനകള്‍ റദ് ചെയ്തത് ഗവര്‍ണ്‍മെന്റ് ഉത്തരവ്പ്രകാരമാണ് ഇത്. ഇതിന് പുറമെ ബാലഗ്ന രൂപത സ്വമേധയാ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്യുകയും ഞായറാഴ്ചയിലെ കടമുളള ദിവസത്തില്‍ നിന്ന് വിശ്വാസികളെ ഒഴിവാക്കുകയും ചെയ്തു. ക്യാബിനറ്റ് ഉദ്യോസ്ഥരുമായി പ്രസിഡന്റ് റോഡ്രിഗോ നടത്തിയ മീറ്റിംങിനെ തുടര്‍ന്നാണ് പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. ഫിലിപ്പൈന്‍സില്‍ അതിവേഗം കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് പൊതുകുര്‍ബാനകള്‍ റദ്ദാക്കിയിരിക്കുന്നത്. കോവിഡ് ഇരട്ടിയായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ദേവാലയവാതിലുകള്‍ താല്ക്കാലികമായി അടച്ചിടുകയാണ് എന്നാണ് രൂപതാധികാരികളുടെ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.