ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മനില: ക്രൈസ്തവ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫിലിപ്പൈന്‍സ് ഗവണ്‍മെന്റ് മരവിപ്പിച്ചു. യുകാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിലിപ്പൈന്‍സ് ഗവണ്‍മെന്റിന്റെ ആന്റി മണി ലോണ്ടറിങ് കൗണ്‍സില്‍ ആണ് റൂറല്‍ മിഷനറിസ് ഓഫ് ദ ഫിലിപ്പൈന്‍സിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ ബാങ്ക് അക്കൗണ്ട് ഡീറ്റെയിലുകള്‍ സമര്‍പ്പിക്കണമെന്ന് ആന്റി മണി ലോണ്ടറിങ് കൗണ്‍സില്‍ ഉത്തരവിറക്കിയിരുന്നു. ഇല്ലാത്തവരുടെ അക്കൗണ്ടുകള്‍ ആറുമാസത്തിനുള്ളില്‍ മരവിപ്പിക്കുമെന്നും. 1969 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ റൂറല്‍ മിഷനറിസ് എന്ന സംഘടനക്ക്് കമ്മ്യൂണിസ്റ്റ് റിബലുമായി ബന്ധം ഉണ്ടെന്നാണ് ഗവണ്‍മെന്റ് ആരോപിച്ചിരിക്കുന്നത്.

തങ്ങള്‍ കമ്മ്യൂണിസ്റ്റുകളാലും ഭീകരരാലും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെയും അഗതികളെയും ദരിദ്രരെയും സഹായിക്കുകയാണ് സംഘടന ചെയ്യുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരുത്തിക്കൊണ്ടുള്ളതാണ് ഗവണ്‍മെന്റിന്റെ ഇത്തരം നടപടികള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.