വത്തിക്കാന്‍ സിറ്റി: വിശ്വാസികള്‍ നല്കുന്ന സാമ്പത്തികസഹായമായ പത്രോസിന്റെ കാശിന് ഇത്തവണയും വന്‍ കുറവ് നേരിട്ടതായി വത്തിക്കാന്‍ അറിയിച്ചു. 2021 ലെ പത്രോസിന്റെ കാശ് 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 മുതല്‍ കണ്ടുവരുന്ന പ്രവണതയ്ക്ക് ഈ വര്‍ഷവും മാറ്റമുണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
49 മില്യന്‍ ഡോളറാണ് 2020 ല്‍ സമാഹരിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 44 മില്യനായി. എന്നാല്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വത്തിക്കാന്‍ ചെലവഴിച്ച തുക 47 മില്യനാണ്.
പത്രോസിന്റെ കാശ് കുറയാന് പകര്‍ച്ചവ്യാധി ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതായി വിലയിരുത്തപ്പെടുന്നു.കൂടാതെ വത്തിക്കാന്‍ നേരിടുന്ന സാമ്പത്തികക്രമക്കേടുകളും വിശ്വാസികളെ സ്വാധീനിച്ചതായി നിരീക്ഷിക്കപ്പെടുന്നു.