വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് റഷ്യയെയും യുക്രെയ്നെയും സമര്‍പ്പിച്ചത് വ്യക്തിപരമായും സാമൂഹികമായും മനംമാറ്റത്തിനുള്ള ഒരു വിളിയാണെന്ന് കര്‍ദിനാള്‍ മൗറോ പിയാസെന്‍സ.
എല്ലാത്തരത്തിലുള്ള സമര്‍പ്പണങ്ങളും ഒരു വ്യക്തിയില്‍ സംഭവിക്കേണ്ട മാറ്റത്തിനു വേണ്ടിയുള്ളതാകണം. സമാധാനം കരുണയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഒരു വ്യക്തിയിലുളള ആന്തരികസമാധാനം, ഹൃദയസമാധാനം, മനസ്സാക്ഷിയിലുള്ള സമാധാനം എന്നിവയെല്ലാം ദൈവികകരുണയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. നീതിയില്ലെങ്കില്‍ സമാധാനം ലഭിക്കുകയില്ല. കരുണയില്ലെങ്കിലും സമാധാനം ലഭിക്കുകയില്ല. ദൈവഹിതത്തോട് ആഴത്തില്‍ ബന്ധപ്പെട്ടാണ് സമാധാനവും കരുണയുമിരിക്കുന്നത്.
പിതാവായ ദൈവത്തെ പോലെ മറ്റുള്ളവരോട് കരുണ കാണിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിനും കാരണമാകും. വിമലഹൃദയം വിജയിക്കും എന്ന പരിശുദ്ധ അമ്മയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ദൈവകരുണ ഒടുവില്‍ വിജയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റെന് റ്റിയറിയുടെ തലവനാണ് 77 കാരനായ കര്‍ദിനാള്‍ മൗറോ.